നന്മണ്ട: സിപിഎം നേതാക്കൾ അധികാരത്തണലിൽ ക്രിമിനൽ കുറ്റം ചെയ്താൽപോലും റിപ്പോർട്ടു ചെയ്യാൻ പറ്റാത്ത വിധം മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുളള ശ്രമം അപലപനീയമാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ
വ്യാജരേഖ ചമച്ച് ജോലി നേടിയ മുൻ എസ്എഫ്ഐ നേതാവിനെതിരെയും പരീക്ഷ എഴുതാതെ പരീക്ഷ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പിണറായി വിജയൻ സർക്കാർ മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തത് നീതികരിക്കാവുന്നതല്ല.
ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണ്.
ജനാധിപത്യവിരുദ്ധതയ്ക്കെതിരെ ബിജെപി മാധ്യമപ്രവർത്തകർക്കൊപ്പം നിൽക്കുമെന്നും സജീവൻ പറഞ്ഞു.നരേന്ദമോദിസർക്കാർ 9 വർഷം പൂർത്തിയാക്കിയതിൻറെ ആഘോങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചേളന്നൂർ മണ്ഡലം മോർച്ച സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ബിനീഷ് സ്വാഗതം പറഞ്ഞു.പി സി അഭിലാഷ് അധ്യക്ഷത വഹിച്ചു.ജില്ലാ ഉപാധ്യക്ഷൻ ടി.ദേവദാസൻ മാസ്റ്റർ, മേഖലാ സെക്രട്ടറി
എം.സി. ശശീന്ദ്രൻ,മേഖലാ ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം നാരായണൻ മാസ്റ്റർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ,
എസ് .ടി മോർച്ചാ ജില്ലാ സെക്രട്ടറി രാജു, വാർഡ് മെമ്പർ
സീമ തട്ടഞ്ചേരി, ചേളന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി മിനി ഭായ്, എലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷിജുല,
പ്രകാശൻ മൊടേരിയത്ത് .
ഷൈവിൻ പയി ബ്ര, രമേശൻ പൈക്കാളി, പുഷ്പരാജ്, ടി.കെ ബിജീഷ് കുമാർ .ഗിരിജ വലിയപറമ്പിൽ ഹരീഷ് മാസ്റ്റർ, എന്നിവർ സംബന്ധിച്ചു.