തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി അഞ്ച് കോടി 46 ലക്ഷത്തി 263 രൂപ (5,46,00,263 രൂപ) ലഭിച്ചു. രണ്ട് കിലോ 731 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും 28 കിലോ 530ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 10 കറന്‍സിയും അഞ്ഞൂറിന്റെ 32 കറന്‍സിയും ഉണ്ടായിരുന്നു. യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ ശാഖക്കാായിരുന്നു എണ്ണല്‍ ചുമതല. ഇതിന് പുറമെ ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ-ഭണ്ഡാരം വഴി മേയ് എട്ട് മുതല്‍ ജൂണ്‍ നാല് വരെ 187731 രൂപയും ലഭിച്ചു.