വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള റോഡില്‍ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തും. ട്രാഫിക് സിഗ്നല്‍ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം.
നാളെ നടക്കുന്ന പരിശോധനയില്‍ കലക്ടര്‍മാരും ഗതാഗത കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രി കെബി ഗണേഷ് കുമാറിനെ അനുഗമിക്കും.
മഴ കൂടി കനത്തതോടെ വലിയ ഗതാഗതകുരുക്കാണ് തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ അനുഭവപ്പെടുന്നത്. എന്താണ് ഗതാഗതകുരുക്കിന്റെ യഥാര്‍ഥ പ്രശ്‌നമെന്നത് പരിശോധിക്കുന്നതിനായാണ് മന്ത്രി നേരിട്ട് പരിശോധന നടത്തുന്നത്.
ഗതാഗത കമ്മീഷണര്‍, എംവിഡി ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവേ അതോരിറ്റി അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരും ഒപ്പം ഉണ്ടാകും. രാവിലെ 10 മണിക്ക് ചാലക്കുടി യില്‍ നിന്ന് യാത്ര തുടങ്ങും. തൃശൂര്‍ എറണാകുളം ജില്ലാ കളക്ടര്‍മാരും ഒപ്പമുണ്ടാകും.