കോഴിക്കോട്: ബി.ജെ.പി ഒരു ഭാഗത്തും ബി.ജെ.പി വിരുദ്ധർ മറുഭാഗത്തും നിന്നുകൊണ്ടുള്ള മുഖാമുഖത്തിൻ്റെ വേദിയായി കേരള രാഷ്ട്രീയം മാറുകയാണെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമതി അംഗം പി.കെ കൃഷ്ണദാസ്.ബി.ജെ.പി മോദി വിരുദ്ധതയുടെ പേരിൽ എൽ.ഡി.എഫ് യു.ഡി.എഫ് എന്നിവരെ യോജിപ്പിച്ച് നിർത്തുന്ന ശക്തി രാഷ്ട്രത്തിൻ്റെ ഐക്യത്തിനും ദേശീയതക്കും എല്ലാം അപകടകരമായ മതമൗലിക വാദികളാണെന്നും അദ്ധേഹം പറഞ്ഞു.ബി.ജെ.പി കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ അധ്യക്ഷം വഹിച്ചു.ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ,സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ അഡ്വ.കെ.ശ്രീകാന്ത്, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ.പ്രഫുൽകൃഷണൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ എന്നിവർ സംബന്ധിച്ചു.