General

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി ; ഡ്രൈവര്‍ക്കെതിരേ പരാതി


കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഭക്ഷണം കഴിക്കാന്‍ പുറത്തേക്കു പോയി. പുനലൂര്‍-മുവാറ്റുപുഴ പാതയിലാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ടത്. ഇന്നലെ രാത്രി കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍കുമാറാണ് റോഡിന്റെ മധ്യഭാഗത്ത് ബസ് നിര്‍ത്തിയ ശേഷം ഭക്ഷണം കഴിക്കാന്‍ പോയത്. നാട്ടുകാര്‍ ഡ്രൈവര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.

വൈകിട്ട് 6 മണിക്ക് കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന ബസാണിത്. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമെല്ലാം ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോയി. ബസ് റോഡിന് നടുക്കാണ് കിടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ ബസ് മാറ്റിയിടാന്‍ തയാറായില്ലെന്നാണ് ആക്ഷേപം. പുനലൂര്‍- മൂവാറ്റുപുഴ പാത സ്ഥിരം അപകടങ്ങള്‍ നടക്കുന്ന സ്ഥലവുമാണ്.


Reporter
the authorReporter

Leave a Reply