Local NewsPolitics

ഇന്ധന നികുതി കുറക്കാതെ കേരള സർക്കാർ പകൽകൊള്ള നടത്തുന്നു. അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്:ആറുമാസത്തെ കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടു തവണ ഗണ്യമായി ഇന്ധനനികുതി കുറച്ചിട്ടും ആനുപാതികമായി ഇന്ധനവില കുറക്കാതെ സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളെ പകൽകൊള്ള നടത്തുകയാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. അഹമ്മദാബാദ്,ചെന്നൈ,ബാംഗ്ലൂര്‍ തുടങ്ങിയ വന്‍നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  തിരുവനന്തപുരത്തെ പെട്രോള്‍ വിലയില്‍ വലിയ വ്യത്യാസം പ്രകടമാണ്.തിരുവനന്തപുരത്ത് ഇന്ന് 107.87 രൂപയാണെങ്കില്‍ അഹമ്മദാബാദില്‍ 96.51 മാത്രമേ ഉളളൂ.ഇത് സംസ്ഥാന നികുതിയിലെ വ്യത്യാസമാണെന്ന് സാമാന്യബുദ്ധിയുളളവര്‍ക്ക് അറിയാമെന്ന് മുട്ടാപ്പോക്ക് ന്യായം പറയുന്ന മന്ത്രി ബാലഗോപാല്‍ മനസ്സിലാക്കണം.കഴിഞ്ഞ നവമ്പറില്‍ കുറയ്ക്കാത്ത സംസ്ഥാനങ്ങളള്‍പ്പെടെ എല്ലായിടത്തും നികുതി കുറച്ചിട്ടും ഇവിടെ സര്‍ക്കാര്‍  സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന നടപടി സ്വീകരിക്കാത്തത് ജനദ്രോഹമാണ്.സംസ്ഥാന നികുതിക്കു പുറമേ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ശുപാര്‍ശപ്രകാരം ഇന്ധന ഇനത്തിലെ കേന്ദ്ര എക്സൈസ് നികുതിയുടെ നാല്‍പത്തൊന്ന് ശതമാനംകൂടി സംസ്ഥാനത്തിനാണെന്നും ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും സജീവന്‍ ഓര്‍മ്മിപ്പിച്ചു.. *”കെ.”*  എന്ന പേര്   ഭയത്തോടെയാണ് ജനങ്ങൾ കാണുന്നത്. *കെ.* പദ്ധതികള്‍ എന്നത് കേരളത്തിലെ ജനങ്ങളെ കടക്കാരാക്കുകയും ജനങ്ങളെ പണയപ്പണ്ടങ്ങളാക്കുകയും ചെയ്യുന്ന പദ്ധതികളാണ്.  കെ. റയിൽ, കെ. സ്വിഫ്റ്റ്, കെ. ഫോൺ,  തുടങ്ങി എല്ലാ കെ.പദ്ധതികളും കടബാദ്ധ്യതാ പദ്ധതികളാണെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണാൻ പോകുന്നത് കടം വാങ്ങാനുള്ള അനുവാദം ചോദിക്കാൻ വേണ്ടി മാത്രമാണെന്നും വി.കെ.സജീവന്‍ ചൂണ്ടി കാട്ടി.സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി ബി.ജെ.പി.മുന്നോട്ട് പോകും.രണ്ടു തവണ കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചിട്ടും സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില കുറക്കാൻ തയ്യാറാവാത്ത സംസ്ഥാന സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ജനറൽ സെക്രട്ടറി  ഇ.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനൻ, വൈസ് പ്രസിഡൻ്റ് മാരായ അഡ്വ.കെ.വി.സുധീർ, ഹരിദാസ് പൊക്കിണാരി, നേതാക്കളായ പി.രമണിഭായി, ബി.കെ.പ്രേമന്‍,ടി.എ.നാരായണന്‍, ഒ.ഗിരീഷ്,ടി.വി.ഉണ്ണികൃഷ്ണൻ,പ്രശോഭ് കോട്ടൂളി, അനുരാധാ തായാട്ട്,  വി.കെ.ജയൻ,തളത്തില്‍ ചക്രായുധന്‍,  സബിതാപ്രഹ്ളാദൻ, ടി.പി. ദിജിൽ, കെ.ഷൈബു, സി.പി.വിജയകൃഷ്ണൻ, എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply