
കോഴിക്കോട്: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഈ മാസം 28,29 തീയ്യതികളിൽ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന് ഐക്യദാർഢ്യവുമായി തൊഴിലാളി സംഘടനകൾ രംഗത്തിറങ്ങിക്കഴിഞ്ഞു.

പൊതുപണി മുടക്കിൻ്റെ പ്രചരണാർത്ഥം പൊതുയോഗങ്ങളും സെമിനാറുകളും നടന്നു വരികയാണ്.

KMCSU വനിതാ കമ്മറ്റി കോഴിക്കോട് യൂണിറ്റ് കോർപ്പറേഷൻ ഓഫീസ് പരിസരത്ത് വിശദീകരണ യോഗം ചേർന്നു.

KMCSU സംസ്ഥാന വനിത ചെയർപേഴ്സൺ ഹസീന ബീഗം,സംസ്ഥാന കമ്മിറ്റി അംഗം സഷിത, ജില്ലാ ചെയർപേഴ്സൺ സുലൈഖ പി പി,വനിത യൂണിറ്റ് കൺവീനർ ഷർമിള, ലൈല, സുമ,ജെൻസി എന്നിവർ സംസാരിച്ചു.
