കോഴിക്കോട്:അസമത്വത്തിനെതിരായി ഐതിഹാസികമായ പോരാട്ടങ്ങള്‍ നടത്തിയ അയ്യങ്കാളിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് നടപ്പിലാക്കിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.
‘സബ്കാസാത് സബ്കാ വികാസ് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി സമൂഹത്തിന്‍റെ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്കായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കിയത്.സാമ്പത്തിക ഉള്‍പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി നാല്പത്തിയഞ്ച് കോടി ആളുകള്‍ക്ക് കൂടി പുതുതായി സൗജന്യ ബാങ്ക് അക്കൗണ്ടും ആനുകൂല്യങ്ങളും ലഭിച്ചുവെന്ന് മാത്രമല്ല ആധുനിക പണക്കൈമാറ്റ വൈദഗ്ദ്യവും കൈമാറിയെന്നത് നിസ്സാരമല്ല.പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച
മഹാത്മാ അയ്യങ്കാളിയുടെ 81-ാം മത് സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അയ്യങ്കാളിയുടെ ഛായാചിത്രത്തില്‍ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ എസ്.സി.മോർച്ച ജില്ലാ പ്രസിഡൻ്റ് മധു പുഴയരികത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രവീൺ ശങ്കർ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, ബി.ജെ.പി.ജില്ലാ സെക്രട്ടറി അനുരാധ തായാട്ട്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി.രനീഷ്, ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ, കൗൺസിലർമാരായ രമ്യാ സന്തോഷ്, എൻ.ശിവപ്രസാദ്, സി.എസ്.സത്യഭാമ, എന്നിവർ സംബന്ധിച്ചു.