LatestPolitics

കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകൽ ; ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്.


കോഴിക്കോട് ;കോർപ്പറേഷനിൽ സോഫ്റ്റ് വേയർ പാസ്സ് വേർഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വിഷയത്തിൽ
സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ.മേയറും ഡെപ്യൂട്ടി മേയറും ഭരണ സമതി അംഗങ്ങളും ധാർമ്മികതയുടെ പേരിൽ രാജിവെയ്ക്കണമെന്നും അദ്ധേഹം പറഞ്ഞു.
ഉദ്യോഗസ്ഥരും ഭരണകക്ഷിയും വിരമിച്ച ഉദ്യോഗസ്ഥരും തമ്മിലുള്ള വൻ മാഫിയയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.1000 ലേറെ കെട്ടിടങ്ങൾക്കാണ് അനധികൃതമായി നമ്പർ നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥൻമാരെ ബലിയാടാക്കി രക്ഷപ്പെടാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്. ഒരേ കക്ഷി തുടർച്ചയായാണ് കോർപ്പറേഷൻ ഭരിക്കുന്നത്. ഇതു തന്നെയാണ് ഇത്തരം അഴിമതികൾ ആവർത്തിക്കുന്നത്. കോർപ്പറേഷൻ്റെ നിരുത്തരവാദ നിലപാടിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ബി.ജെ.പി കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തുമെന്നും വി.കെ സജീവൻ പറഞ്ഞു.

Reporter
the authorReporter

Leave a Reply