Local News

ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു


കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരുക്കല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയില്‍ പനംതുന്നില്‍ ശ്രീധരന്‍(60) ആണ് മരിച്ചത്. ഭാര്യ സുനിതയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലിസ് പറയുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീധരന്‍ മരിച്ചു. സുനിത ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.


Reporter
the authorReporter

Leave a Reply