Wednesday, February 5, 2025
Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; നൃത്താദ്ധ്യാപകനെതിരായ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ്


കോഴിക്കോട്: 11 വയസുള്ള പെൺകുട്ടിയെ നൃത്താദ്ധ്യാപകൻ അടിക്കുകയും നുള്ളുകയും ചെയ്തതിനെ തുടർന്ന് മാനസികമായി തളർന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നുവെന്ന പരാതിയിൽ കുറ്റപത്രം ഉടനെ കോടതിയിൽ സമർപ്പിക്കുമെന്ന് ടൌൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കേസ് തീർപ്പാക്കി. ചേവായൂർ സ്വദേശിനി നൽകിയ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.

2023 ഒക്ടോബർ 29 നായിരുന്നു സംഭവം. മുൻകൂർ ജാമ്യം നേടിയ നൃത്താദ്ധ്യാപകനെ പിന്നീട് അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഏലത്തൂർ പോലീസ് ക്രൈം 942/23 നമ്പറായി കേസെടുത്തതായും പരാതിയിൽ പറയുന്നു.


Reporter
the authorReporter

Leave a Reply