BusinessGeneralLatest

സ്റ്റോറീസിൽ ഹോമിലി ഫെസ്റ്റിവൽ ആരംഭിച്ചു. 


സ്റ്റോറീസിന്റെ കോഴിക്കോട് കൊച്ചി കണ്ണൂർ ഔട്ലറ്റുകളിൽ ഹോമിലി ഫെസ്റ്റിവൽ ആരംഭിച്ചു. കോഴിക്കോട് ശ്രീമതി രജിതയും കൊച്ചിയിൽ നവമാധ്യമങ്ങളിലെ നിറ സാനിധ്യങ്ങളായ അമൃത ജോബിനും സൽമാനും കണ്ണൂരിൽ കണ്ണൂർ ഹൻഡ്‌ലൂം എക്സ്‌പോർട്സ് ഉടമ ശ്രീ രഞ്ജിത്തും കുടുംബവും ഫെസ്റ്റിവൽ ലോഞ്ച് ചെയ്തു.
ഹോമിലി ഫെസ്റ്റിവലിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളാണ് സ്റ്റോറിസ് ഇപഭോക്താക്കൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. സ്റ്റോറിസിന്റെ ഔട്ട്ലറ്റുകളിൽ നിന്നും 500 രൂപയിലോ അതിൽ കൂടുതലോ വിലക്കുള്ള ഇത്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു കുടുംബത്തിന് വയനാട്ടിലെ ഒരു പഞ്ചനക്ഷത്ര റിസോർട്ടിൽ താമസം സ്റ്റോറിസ് ഒരുക്കിയിരിക്കുന്നു. കൂടാതെ
നന്നായി അലങ്കരിച്ച ഓഫീസിന്റെയും വീടിന്റെയും ചിത്രങ്ങൾ പങ്കുവെക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന വിജയിക്കും പഞ്ചനക്ഷത്ര റിസോർട്ടിൽ താമസം ഒരുക്കിയിരിക്കുന്നു.
ഇതിനുപുറമെ ഹോമിലി ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാവിധ ഫർണിച്ചറുകൾക്കും അൻപത് ശതമാനം വരെ വിലക്കുറവും ഉണ്ടായിരിക്കും.

Reporter
the authorReporter

Leave a Reply