Thursday, November 28, 2024
LatestPolitics

ഹർഷിനയോട് സർക്കാർ കാണിച്ചത് നീതികേട് ; അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്:പ്രസവ ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ അകപ്പെട്ട കത്രികയുമായി അഞ്ചു വർഷം ദുരിതമനുഭവിച്ച ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നടത്തുന്ന സമരത്തിന് ബി.ജെ.പിയുടെ ഐക്യ ദാർഢ്യം. ജില്ലാ പ്രസിഡൻ്റ്അഡ്വ.വി.കെ.സജീവനും മഹിളാമോർച്ച നേതാക്കളും സമരപന്തലിൽ നേരിട്ടെത്തി ഹർഷിനയുമായി സംസാരിച്ചു. സർക്കാരും ആരോഗ്യമന്ത്രിയും ഹർഷിനയോട് നീതികേടാണ് കാണിച്ചതെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.സർജ്ജറിക്കിടയിൽ വയറിൽ കത്തി കുടുങ്ങി 5 വർഷം നരകയാതന അനുഭവിക്കേണ്ടി വന്ന യുവതിക്ക് ഒടുവിൽ സർക്കാരിൻറേയും ആരോഗ്യമന്ത്രിയുടേയും വഞ്ചനയും നേരിടേണ്ടി വന്നിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ മതിയായ നഷ്ടപരിഹാരവും,നീതിയും തേടി ഹർഷിന നടത്തുന്ന രണ്ടാം ഘട്ട അനിശ്ചിതകാല സത്യാഗ്രഹ പന്തൽ സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു സജീവൻ.കഴിഞ്ഞ മാർച്ച് 4ന് മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതിനായി ആരോഗ്യമന്ത്രി നേരിട്ട് സമരപന്തലിൽ വന്ന് നടത്തിയ ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് കാരണമാണ് വീണ്ടും സമരത്തിറങ്ങേണ്ടി വന്നതെന്ന് ഹർഷിന പറഞ്ഞു.ബിജെപി ജില്ലാസെക്രട്ടറിയും ചക്കോരത്തുകുളം കൗൺസിലറുമായ അനുരാധ തായാട്ട്,മഹിളാമോർച്ച ജില്ലാപ്രസിഡൻറ് അഡ്വ.രമ്യമുരളി,സംസ്ഥാന ട്രഷറർ സി.സത്യലക്ഷ്മി,നേതാക്കളായ ശോഭാസുരേന്ദ്രൻ,ലീനദിനേശ്,പ്രഭാദിനേശൻ,കെ.പി.ഷൈജു,പി.രജിത്കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായി.


Reporter
the authorReporter

Leave a Reply