കോഴിക്കോട്: ആര്യോഗ്യമേഖലയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ അബീർ മെഡിക്കൽ ഗ്രൂപ്പ് നൂതന സാങ്കേതിക വിദ്യകളുമായി രംഗത്ത്. കോഴിക്കോട് പൊറ്റമ്മലിലെ അബീർ മെഡിക്കൽ സെന്റർ ലോകോത്തര നിലവാരത്തിൽ പുനരാരംഭിക്കുന്നതോടെ കോഴിക്കോടിന്റെ ആരോഗ്യമേഖലയിൽ അതൊരു വേറിട്ട കാൽവെപ്പാകുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വിവിധ മെഡിക്കൽ ഡിപ്പാർട്ടുമെന്റുകളുടെ സ്‌പെഷ്യാലിറ്റി കൺസൾട്ടേഷനു ക്യൂരഹിത സംവിധാനമൊരുക്കി ജില്ലയിലെ ആദ്യ സീറോ ക്യൂ മെഡിക്കൽ സെന്റർ എന്നതാണ് ഇവിടെ യാഥാർഥ്യമാകുന്നത്.ഇനിമുതൽ കാർഡിയോളജി, ഓങ്കോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, സൈക്കോളജി, പീഡിയാട്രിക്‌സ്, ജനറൽ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ ഒപി സേവനം കാത്തിരിപ്പില്ലാതെ പ്രയോജനപ്പെടുത്താം.റീലോഞ്ചിങ്ങിന്റെ ഭാഗമായി ആദ്യ രണ്ടുമാസത്തേക്ക് ലാബിൽ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഹോം കെയർ വിഭാഗത്തിൽ എല്ലാ മെഡിക്കൽ സർവീസുകളും സൗജന്യമായിരിക്കും. 2,500 രൂപയുടെ ഹെൽത്ത് ചെക്കപ്പ് പാക്കേജ് ഈ മാസം വെറും 499 രൂപയ്ക്ക് ലഭിക്കും. ഫോണിലൂടെയും വാട്‌സാപ്പിലൂടെയും ഡോക്ടറുടെ അവയിലബിലിറ്റി അനുസരിച്ചു ബുക്കിങ് എടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഏതാനും വർഷങ്ങളായി പശ്ചിമേഷ്യയിൽ വൻ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ് അബീർ മെഡിക്കൽ ഗ്രൂപ്പ്. ആതുര ശുശ്രൂഷാരംഗത്ത് ഏതു സാഹചര്യത്തിലും ‘നിങ്ങൾക്കൊപ്പമുണ്ട്…’ എന്നതാണ് സ്ഥാപനത്തിന്റെ ആപ്തവാക്യം.ഓപ്പറേറ്റിങ് പാർട്‌നറായ ഹൗ ആർ യൂവിന്റെ ഡയരക്ടർ ജോബി ജോസഫ്, അബീർ മെഡിക്കൽ ഗ്രൂപ്പ് ഓപ്പറേഷൻസ് മാനെജർ സുമയ്യ റസ്വി, സെന്റർ ഹെഡ് അനഘ ബി.ആർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.