Sunday, December 22, 2024
LatestPolitics

സിപിഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


കോഴിക്കോട്: പാചക വാതക വിലവർധനവിനെതിരെ സിപിഐ വേങ്ങേരി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാരപ്പറമ്പ് ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലുമുണ്ടാകുന്ന വിലവർധന സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കുകയാണെന്ന് ഗവാസ് പറഞ്ഞു. കോൺഗ്രസ് തുടർന്ന് വന്ന സാമ്പത്തിക നയങ്ങൾ അതിനേക്കാൾ ഭീതിതമായി സംഘപരിവാർ ഭരണകൂടം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ജനങ്ങലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കൽ സെക്രട്ടറി ഹസീന വിജയൻ അധ്യക്ഷത വഹിച്ചു. കെ ജയൻ സ്വാഗതം പറ‍്ഞു. മണ്ഡലം സെക്രട്ടറി എം കെ പ്രജോഷ്, ആശാ ശശാങ്കൻ, പി വി മാധവൻ, ബൈജു മേരിക്കുന്ന്, അഡ്വ. എ കെ സുകുമാരൻ, രതീഷ് സംസാരിച്ചു. കെ ടി വിശ്വൻ നന്ദി രേഖപ്പെടുത്തി.


Reporter
the authorReporter

Leave a Reply