Politics

മുതിർന്ന നേതാക്കളെ കണ്ട് അനുഗ്രഹം തേടി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണത്തിന് തുടക്കം

Nano News

മുക്കം: വയനാട് പാർലമെൻ്റ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് മുതിർന്ന ബിജെപി നേതാവും ദേശീയ കൗൺസിൽ അംഗവുമായ ചേറ്റൂർ ബാലകൃഷ്ണൻ്റെ വസതിയിലെത്തി അനുഗ്രഹം തേടി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. നാമനിർദ്ദേശപത്രിക സമർപ്പണത്തിന്റെ മുന്നോടിയായി ഓമശേരി അമ്പലക്കണ്ടിക്കടുത്തുള്ള
വീട്ടിലെത്തിയ നവ്യ ഹരിദാസിനെ ഷാൾ അണിയിച്ച് അദ്ദേഹം സ്വീകരിച്ചു. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, ഉത്തരമേഖലാ സെക്രട്ടറി എൻ.പി .രാമദാസ്, പി.പ്രേമൻ, യു ടി. ഹരിദാസ് ,ബിനോജ് ചേറ്റൂർ, ടി.ശ്രീനിവാസൻ, ടി.പി.സുധാകരൻ,
പി.ശശി,ഇ.കെ.വിജയൻ എന്നിവർ സംബന്ധിച്ചു.തുടർന്ന് സ്ഥാനാർത്ഥി മലപ്പുറം ജില്ലയിലെ വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ മുൻകാല നേതാക്കളെയും, പ്രമുഖ വ്യക്തികളെയും സന്ദർശിച്ച് സ്ഥാനാർത്ഥി അനുഗ്രഹം തേടി.


Reporter
the authorReporter

Leave a Reply