Latest

മഴവില്ല് തേടിയ കുട്ടി പ്രദർശിപ്പിച്ചു


കോഴിക്കോട്: കൂത്താളി എ യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഹരിഗോവിന്ദ് എം എസിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ മഴവില്ല് തേടിയ കുട്ടി ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. കോഴിക്കോട് ഓപ്പൺ സ്ക്രീൻ മിനി തിയേറ്ററിൽ നടന്ന ആദ്യ പ്രദർശന ചടങ്ങിൽ ചിത്രകാരനും ചെറുകഥാകൃത്തും സിനിമാ സംവിധായകനുമായ പ്രവീൺ ചന്ദ്രൻ മൂടാടി, കൂത്താളി എയുപി സ്കൂൾ പ്രധാനാധ്യാപകൻ പി ആദർശ്, മഴവില്ല് തേടിയ കുട്ടി സിനിമയുടെ സംവിധായകൻ ബ്രിജേഷ് പ്രതാപ്, കഥാകൃത്ത് ഹരിഗോവിന്ദ് എം എസ്, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉത്തര, കൃതിക പി അനിൽ, ഗാനരചയിതാവ് മഞ്ജു ആർ നായർ, ഗായിക മാളവിക, നിർമ്മാതാവ് അനിൽ തിരുവമ്പാടി, ക്യാമറയും എഡിറ്റിംഗും നിർവഹിച്ച മിലൻ സിദ്ധാർത്ഥ, മാധ്യമ പ്രവർത്തകരായ എം ബാലകൃഷ്ണൻ, കെ കെ ജയേഷ് തുടങ്ങിയവർ സംസാരിച്ചു. ഏഴു വയസ് പ്രായമുള്ളപ്പോൾ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹരിഗോവിന്ദ് മഴവില്ല് തേടിയ കുട്ടി എന്ന കഥാസമാഹാരം പുറത്തിറങ്ങിയത്.


Reporter
the authorReporter

Leave a Reply