Latest

അറുപതുകാരിയുടെ ഇടത് കാലിന് പകരം വലത് കാലിൽ ശസ്ത്രക്രിയ നടത്തി, ഡോക്ടർ പോലും അറിയുന്നത് ബോധം വന്ന രോഗി പറഞ്ഞപ്പോൾ ; സംഭവം കോഴിക്കോട്ട്

Nano News

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ വീട്ടമ്മയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറഞ്ഞപ്പോഴാണ് ഡോക്ടർ ഇക്കാര്യം ശ്രദ്ധിച്ചത്. ഡോക്ടർ തന്റെ തെറ്റ് സമ്മതിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് ഇത്തരത്തിലൊരു ഗുരുതര പിഴവ് വരുത്തിയത്.

കോഴിക്കോട് കക്കോടി സ്വദേശിയായ 60കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ ഇതേ ഡോക്ടറുടെ ചികിത്സയിലാണ്. ചികിത്സാ പിഴവിൽ ഡോക്ടർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.


Reporter
the authorReporter

Leave a Reply