sports

‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’ വിരമിക്കല്‍ പ്രഖ്യാപിച്ച്  ശിഖര്‍ ധവാന്‍


ന്യൂഡല്‍ഹി: അന്താരാഷ്ട്ര ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി താരം പറഞ്ഞു.

ഏറെ വൈകാരികമായായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ. ‘എനിക്ക് ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ ജഴ്സി അണിയുക എന്നതായിരുന്നു അത്. ആ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. ക്രിക്കറ്റ് മൈതാനങ്ങളില്‍ ഇനിയില്ല. എല്ലാവര്‍ക്കും നന്ദി’- ധവാന്‍ പറഞ്ഞു. ‘എന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം ഇവിടെ അവസാനിപ്പിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് ഇന്ത്യന്‍ താരം വീഡിയോ പങ്കിട്ടത്.

ആസ്‌ത്രേലിയക്കെതിരായ ഏകദിനമാണ് ശിഖര്‍ ധവാന്റെ ഇന്ത്യക്കായുള്ള അരങ്ങേറ്റം. രാജ്യത്തിനായി 34 ടെസ്റ്റുകളിലും 167 ഏകദിനങ്ങളിലും 68 ടി20 കളിലും ധവാന്‍ പാഡണിഞ്ഞിട്ടുണ്ട്. ടെസ്റ്റില്‍ 2315 റണ്‍സും ഏകദിനത്തില്‍ 6793 റണ്‍സും ടി20 യില്‍ 1759 റണ്‍സും താരം തന്റെ പേരില്‍ കുറിച്ചു. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ധവാന്‍. ഏകദിന ക്രിക്കറ്റില്‍ 24 സെഞ്ച്വറികളും ടെസ്റ്റില്‍ ഏഴ് സെഞ്ച്വറികളും ധവാന്റെ പേരിലുണ്ട്.


Reporter
the authorReporter

Leave a Reply