കോഴിക്കോട്: സേവാഭാരതി കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ”തണ്ണീർപന്തൽ”സൗജന്യ സംഭാര വിതരണം ആരംഭിച്ചു. ഐസിഐസിഐ ബാങ്ക് നടക്കാവ് ബ്രാഞ്ച് സീനിയർ മാനേജർ വി പ്രജീഷ് ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബുവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
വേനൽ ചൂടിന് ആശ്വാസം പകരാൻ നടക്കാവ് ക്രോസ്സ് റോഡിൽ സേവാഭാരതി ഓഫീസ് പരിസരത്ത് ദിവസവും 12മണി മുതൽ സൗജന്യ സംഭാര വിതരണം ഉണ്ടാകും.
സേവാഭാരതി ജനറൽ സെക്രട്ടറി വി. ദയാനന്ദൻ ,ട്രഷറർ പി.മധുസുദനൻ, എ.ശശിധരൻ ,ജയമോഹൻ എന്നിവർ സംസാരിച്ചു.