Latest

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടികൂടി.


കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടികൂടി. താമരശേരി താലൂക്ക് സര്‍വേയര്‍ നസീറിനെ താലൂക്ക് ഓഫീസില്‍ വച്ചാണ് വിജിലന്‍സ് സംഘം പിടികൂടിയത്. അതിനിടെ വിജിലൻസിന് ഒരു അബദ്ധവും പിണഞ്ഞു. കൈക്കൂലിക്കാരൻ എന്ന് കരുതി തഹസിൽദാരെയാണ് വിജിലൻസ് ആദ്യം പിടികൂടിയത്. തഹസിൽദാരും കൈക്കൂലി വാങ്ങിയ സർവേയറും ഒരേ കളറിലുള്ള ഷർട്ട് ധരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് വിജിലൻസ് വിശദീകരിച്ചു.
തഹസിൽദാരുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു സംഭവം. സ്ഥലവും റോഡും സര്‍വേ നടത്താനായി കൂടരഞ്ഞി സ്വദേശിയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ശേഷം തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനായി താലൂക്ക് ഓഫീസില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് നസീറിനെ പിടികൂടിയത്. ‍കൈക്കൂലിക്കാരൻ എന്ന് കരുതി തഹസിൽദാരെയാണ് വിജിലൻസ് ആദ്യം പിടികൂടിയതെങ്കിലും അബദ്ധം മനസിലായതോടെ തിരുത്തി. നേരത്തെ നസീറിന് പതിനായിരം രൂപ കൈക്കൂലി നല്‍കിയെങ്കിലും സ്ഥലം മാത്രമാണ് സര്‍വേ നടത്തിയതെന്നും റോഡ് സര്‍വേക്കായി 20000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു എന്നും പരാതിക്കാരന്‍ പറ‍യുന്നു. നസീറിനെക്കുറിച്ച് നേരത്തെയും പരാതികള്‍ കിട്ടിയിരുന്നതായി വിജിലന്‍സ് ഡിവൈഎസ്പി സുനില്‍ കുമാര്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply