കോഴിക്കോട്:ലവ് ഗ്രീൻ മൂവ്മെൻ്റ് സംസ്ഥാന തലത്തിൽ
കവിയത്രിയും പ്രശസ്ത പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ ഓർമ്മ ദിനത്തിൽ ഒരു തൈ നടാം എന്ന പരിപാടി സംഘടിപ്പിച്ചു.കോഴിക്കോട് പി.എൻ ദാസ് ഫ്രൂട്ട് ഗാർഡനിൽ ഫലവ്യക്ഷതൈ നട്ടു കൊണ്ട് ഒരു തൈ നടാം എന്ന പരിപാടി സാഹിത്യകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു് മതവും രാഷ്ട്രീയ പക്ഷവും നോക്കാതെ മണ്ണിനും മനുഷ്യനും വേണ്ടി സംസാരിച്ച അതുല്യ പ്രതിഭയായിരുന്നു സുഗതകുമാരി ടീച്ചർ. എന്ന് യു കെ കുമാരൻ പറഞ്ഞു.
ഷാജുഭായ് ശാന്തിനികേതൻ അദ്ധ്യക്ഷനായിരുന്നു
പ്രൊഫ: ശോഭീന്ദ്രൻ, ഹരിതസന്ദേശം പങ്കുവെച്ചു എം.എ ജോൺസൺ, വടയകണ്ടി നാരായണൻ, കെ. മണി മേഖല,ശശി ചേളന്ദൂർ, വിജയമ്മ ടീച്ചർ, ഹരിതമിത്രം രാജൻ നായർ, ബഷീർ കളത്തിങ്കൽ, ഷാജി പെരുമണ്ണ തുടങ്ങിയവർ സംസാരിച്ചു.