കോഴിക്കോട്:
നഗരത്തിൽ 28510 തെരുവ് നായ്ക്കളുണ്ടെന്ന് സർവേ റിപ്പോർട്ട്. പൂക്കോട് വെറ്റിനറി കോളജ് ഡീൻ ഡോ. അജിത് ജേക്കബ് ജോർജിൻ്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് തെരുവ് നായ്ക്കളുടെ എണ്ണം എത്രയെന്ന് വ്യക്തമായത്. 2018ലാണ് ഇതിന് മുമ്പ് സർവേ നടത്തിയത്. അന്ന് 13182 തെരുവ് നായ്ക്കളാണ് ഉണ്ടായിരുന്നത്. കൃത്യമായ രൂപത്തിൽ അനിമൽ ബർത്ത് കൺട്രോൾ ( എ ബി സി ) പദ്ധതി നടപ്പാക്കിയതിനാലാണ് തെരുവ് നായ്ക്കൾ ക്രമാതീതമായ വർധിക്കുന്നത് തടയാൻ കഴിഞ്ഞതെന്നാണ് സർവേ നൽകുന്ന സൂചന. എ ബി സി പദ്ധതി നടപ്പാക്കിയിട്ടില്ലായിരുന്നെങ്കിൽ 2018 മുതൽ 2026 വരെയുള്ള കാലയളവിൽ തെരുവ് നായ്ക്കളുടെ എണ്ണം ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ആകുമെന്നായിരുന്നു സർവേ പ്രവചിക്കുന്നത്. സർവേയിൽ വന്ധ്യംകരിച്ച 45 ശതമാനം തെരുവ് നായ്ക്കളെയും കണ്ടെത്തി.
ഫീമെയിൽ നായകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടതായി കണ്ടെത്തി.
സർവേയുടെ പ്രാഥമിക റിപ്പോർട്ട് മേയർ സദാശിവന് കൈമാറി. വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ ലഭ്യമാകും.
നഗരത്തിലും പരിസരങ്ങളിലും തെരുവ്നായശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പൂക്കോട് വെറ്ററിനറി കോളജിലെ എന്‍ എന്‍ എസ് വളണ്ടിയര്‍മാര്‍ നഗരത്തിലെ തെരുവ്നായകളുടെ കണക്കെടുപ്പ് നടത്തിയത്. . നായകളുടെ ഫോട്ടോയെടുക്കുകയും ചെയ്തിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു. 28 വാര്‍ഡുകളിലാണ് സര്‍വേ നടത്തിയത്. സര്‍വേയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ എടുക്കുമെന്ന് വെറ്റിനറി സര്ജന് ഡോക്ടര്‍ വി എസ് ശ്രീഷ്മ അറിയിച്ചു.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എ ബി സി പദ്ധതി എങ്ങനെ തുടർന്ന് കൊണ്ടുപോകുമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോർപ്പറേഷൻ ചർച്ച ചെയ്യും. 2019 മുതലാണ് നഗരത്തില്‍ തെരുവ്നായകളുടെ വന്ധ്യംകരണം തുടങ്ങിയത്. ഇതുവരെ 15,450 നായകളെ വന്ധ്യംകരിച്ചിട്ടുണ്ട്. ഓരോ ദിവസവും 15 മുതൽ 20 വരെ തെരുവ് നായ്ക്കളെയാണ് വന്ധ്യംകരണത്തിന് വിധേയമാക്കുന്നത്.













