കോഴിക്കോട്:മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി ആവിഷ്കരിച്ച ഫജ്ർ യൂത്ത് ക്ലബ്ബിന്റെ ഭാഗമായുള്ള മോർണിങ് ഫാം ജില്ല തല ഉൽഘാടനം കിണാശ്ശേരി ഫജ്ർ ക്ലബ്ബിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ നിർവഹിച്ചു. യുദ്ധങ്ങൾ പ്രകൃതിയെ തകർക്കുമ്പോൾ പ്രകൃതിയെ നിർമിക്കുന്ന കൃഷികൾ യുവാക്കൾ ഏറ്ററെടുക്കിന്നത് നല്ല സന്ദേശമാണെന്ന് അദ്ദേഹം വിലയിരുത്തി.
ജില്ല യിലെ അറുന്നൂറോളം ക്ലബ്ബുകളിൽ മോർണിംഗ് ഫാം നടക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി.മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ടി മൊയ്‌ദീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു.ഫജ്ർ ക്ലബ്ബ് ജില്ല കൺവീനർ ഒ എം നൗഷാദ് പദ്ധതി വിശദീകരിച്ചു. എ ഷിജിത്ത് ഖാൻ, ഷഫീക് അരക്കിണർ,മണ്ഡലം മുസ് ലീം ലീഗ് സെക്രട്ടറി യു.സജീർ ,മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, ഫസൽ കൊമ്മേരി, ഇർശാദ് മനു, കോയമോൻ, സമീർ കല്ലായി, പി.ഉമ്മർ, പി.സക്കീർ ,നയീം പള്ളിത്താഴം,മണലൊടി സുബൈർ,സി.കെ.ശഫീഖ്,മുഷ്താഖ് അഹമ്മദ്, ഹൈദർ മാങ്കാവ്, സലീം കൊമ്മേരി,ഗഫൂർ, റംസാദ്, ആദിൽ, പ്രസംഗിച്ചു.