സർഗ്ഗ കിരീടം ഭൂമിയിലെ സ്വർഗത്തിന് സ്വന്തം
രാജ്കോട്ട് ; ചരിത്രത്തിന്റെ ചന്തവും സൽക്കാരത്തിന്റെ ഗന്ധവും ചാലിട്ടൊഴുകുന്ന ഭൂമിയിലെ സ്വർഗ്ഗം പ്രഥമ ദേശീയ സാഹിത്യോത്സവിന്റെ സർഗ്ഗ കിരീടം ചൂടി. ഗുജറാത്തിലെ രാജ്കോട്ടിൽ നാല് ദിവസങ്ങളിലായി നടന്നുവന്ന ദേശീയ സാഹിത്യോത്സവിൽ ശക്തരായ 23 സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ നിന്നുള്ള പ്രതിഭകൾ ജേതാക്കളായത്. 295 പോയിന്റുകളുമായി ജമ്മു കാശ്മീരും 278 പോയന്റുകളുമായി കർണാടക രണ്ടാം സ്ഥാനവും 251 പോയിന്റ് കളുമായി കേരളം മൂന്നാം സ്ഥാനവും നേടി.
മധ്യപ്രദേശിൽ നിന്നുള്ള ഫായിസ് ഖുറേഷി ആണ് കലാപ്രതിഭ. മധ്യപ്രദേശിൽ നിന്നുള്ള നിഹാൽ അഷ്‌റഫിനെ സർഗ പ്രതിഭയായി തെരഞ്ഞെടുത്തു. 24 സംസ്ഥാനങ്ങളിൽ നിന്നായി അറുപതോളം മത്സരയിനങ്ങളിൽ നാലു ദിനങ്ങളിൽ അഞ്ഞൂറ് പ്രതിഭകളാണ് സാഹിത്യോത്സവിൽ മത്സരിച്ചത്. സമാപന സമ്മേളനം എസ് എസ് എഫ് ദേശീയ പ്രസിഡന്‍റ് ഡോ. പി.എ ഫാറൂഖ് നഈമിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.