Saturday, November 23, 2024
Art & CultureLatest

പാട്ടിലൂടെ സാമൂഹിക നന്മ ;തുവൽ സ്പർശം പത്മഭൂഷൺ കെ എസ് ചിത്ര ഉദ്ഘാടനം ചെയ്യും


കോഴിക്കോട് : കോവിഡ് സാഹചര്യത്തിൽ രണ്ട് വർഷം കൊണ്ട് ഓൺ ലൈൻ വഴി സംഗീത ബോധവൽക്കരണ പരിപാടികളിലൂടെ രൂപീകരിച്ച കൂട്ടായ്മ സംഗീതമേ ജീവിതം ഫൗണ്ടേഷന് ഈ മാസം 25 ന് ഔപചാരിക തുടക്കം. വൈകുന്നേരം 6.30 ന് സരോവരം ഹോട്ടൽ കെ പി എം ട്രിപ്പന്റയിൽ നടക്കുന്ന തൂവൽ സ്പർശം സംഗീത വിരുന്നിൽ പ്രശസ്ത ഗായിക പത്മഭൂഷൺ കെ എസ് ചിത്ര, ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചിത്രയുടെ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന തൂവൽ സ്പർശത്തിൽ സംഗീതമേ ജീവിതം ഫൗണ്ടേഷനിലെ അംഗങ്ങളായ ഗായകർ അണിനിരക്കും . ഓൺ ലൈൻ വഴി 160 ലധികം എപ്പിസോഡുകളിലൂടെ ഫൗണ്ടേഷൻ ലക്ഷ്യമാക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന ഒരു സാമൂഹിക ദൗത്യമാണെന്ന് ഡയറക്ടർ അഡ്വ. കെ എ അബ്ദുൽ അസീസ് പറഞ്ഞു. പാട്ട് കേൾക്കാൻ ഒരുമിച്ചവർക്കിടയിൽ രൂപപ്പെട്ട മനസിന്റെ ഇഴയടുപ്പമാണ് ഇതിലെ അംഗങ്ങൾക്കിടയിൽ ഉള്ളത്.

എല്ലാ മാസവും ആഴ്ചയിൽ രണ്ട് തവണ ഓൺ ലൈൻ വഴി സംഗീത വിരുന്ന് സംഘടിപ്പിക്കും. രണ്ട് മാസത്തിൽ ഒരിക്കൽ ഇവരെയെല്ലാം നേരിൽ കാണാനുള്ള വേദി ഒരുക്കും.സംഘർഷഭരിതമായ ജീവിതത്തിന് പാട്ടിലൂടെ മാനസികാശ്വാസവും സാമൂഹിക നന്മയും കൈമാറുന്ന ഫൗണ്ടേഷന്റെ പ്രവർത്തന രീതിയുമായി യോജിച്ച് പ്രവർത്തിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ എത്തുന്നതായി സംഘാടകർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ അഡ്വ. കെ എ അബ്ദുൽ അസീസ്, ഡോ. മെഹ്റൂഫ് രാജ്, പ്രിയ മനോജ്, അലി അബ്ദുള്ള, ഫാത്തിമ തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.

 

 


Reporter
the authorReporter

Leave a Reply