കോഴിക്കോട്: സ്നേഹവീടിൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനം ഇൻഡോർ സ്‌റ്റേഡിയം കോൺഫറൻസ് ഹാളിൽ ഒക്ടോബർ 30-ാം തിയതി ഉച്ചക്ക് 2 മണിക്ക് നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യോഗത്തിൽ പങ്കെടുക്കും.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് വിവിധ മേഖല കളിൽ മികവ് തെളിയിച്ചവരെ മന്ത്രി അഹമ്മദ് ദേവർ കോവിൽ പുരസ്കാരങ്ങൾ നൽകി ആദരിക്കും .
സ്നേഹവീട് കേരള സാമൂഹിക പ്രവർത്തക പുരസ്കാരത്തിന് ലോക കേരള സഭാംഗം പി.കെ.കബീർ സലാല, മിനി സജി കൂരാച്ചുണ്ട് എന്നിവരെ തെരഞ്ഞെടുത്തു.
കേരള പ്രവാസി കാരുണ്യ സാംസ്കാരിക പുരസ്കാരത്തിന് രഘു പേരാ ബ്രയേയും കേരള കലാ സാഹിത്യ സാംസ്കാരിക പുരസ്കാരത്തിന് ദേവരാജൻ ( ട്രൂ വിഷൻ), രേശ്മ നിഷാദ്, പ്രസീന, നസീമ, നബില റിയാസ്, സാജിർ കാരിയാടൻ, സജേഷ്, പി.കെ.ഹാരിസ് എന്നിവരേയും ആരംഭകാലം മുതലുള്ള പ്രവർത്തകർക്കുള്ള ശ്രേഷ്ഠ പുരസ്കാരത്തിന് കെ.സി.അനീഷ്, മുനീർ മരക്കാർ എന്നിവരേയും സോഷ്യൽ മീഡിയ ലിറ്ററസി പുരസ്കാരത്തിന് വി.വി. ജോസ്, ഷൈന മേബിൾ, ആമിന ഷഹീർ, എ. ബദറുന്നീസ, മുനീർ അഗ്രഗാമി എന്നിവരേയും തെരഞ്ഞെടുത്തു. പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യും മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം കോഴിക്കോട് മേയർ ഡോ: ബീന ഫിലിപ്പും നിർവ്വഹിക്കുന്നതാണ്. ആസ്റ്റർ മിംസ് (സി ഇ ഒ) ഫർഹാൻ യാസിൻ പ്രത്യേക ക്ഷണിതാവായി സമ്മേളനത്തിൽ പങ്കെടുക്കും. യോഗത്തിൽ ജില്ലാ പ്രസിഡൻറ് അനിൽ പി. ആധ്യക്ഷം വഹിക്കും. പി.കെ.കബീർ സലാല,അജികുമാർ നാരായൻ, ഹനീഫ് പതിരായിൽ, നബില റിയാസ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും.