ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾക്ക് കവിയും എഴുത്തുകാരനുമായ
ആലങ്കോട് ലീലാകൃഷ്ണൻ(ബഹുമുഖ പ്രതിഭ),ചലച്ചിത്ര ടെലിവിഷൻ നടനും നിർമ്മാതാവും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി(നോവൽ: പുരോയാനം),
ചലച്ചിത്ര നിർമ്മാതാവും സംവിധായകനും എഴുത്തുകാരനുമായ
സമദ് മങ്കട (ചരിത്രഗവേഷണ മതസൗഹാർദ്ദ പഠനഗ്രന്ഥം: മുഹമ്മദ് നബിയും മഹാത്മാഗാന്ധിയും), കെ.കെ.ജയരാജൻ മാഷ് (ദാർശനിക ലേഖനങ്ങൾ: മാനുഷം ശാസ്ത്രവും ദർശനവും ഒരാമുഖം) എന്നിവരെ തിരഞ്ഞെടുത്തു.
പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരങ്ങൾ ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത് മുൻമന്ത്രി എ.പി.അനിൽകുമാർ എം.എൽ.എ.,പുരസ്കാര നിർണ്ണയ സമിതി അധ്യക്ഷയും സാഹിത്യകാരിയുമായ
ഡോക്ടർ കെ.പി.സുധീര,എസ്.കെ.പൊറ്റെക്കാട്ടിന്റെ മക്കളായ ജ്യോതീന്ദ്രൻ,
സുമിത്ര ജയപ്രകാശ് എന്നിവർ സമ്മാനിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ
മാങ്ങോട്ടിൽ ബാലകൃഷ്ണൻ,ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്,
വൈസ് ചെയർമാൻ ഷാജി കട്ടുപ്പാറ,കൺവീനർ കെ.എം.ഗോവിന്ദൻ നമ്പൂതിരി എന്നിവർ അറിയിച്ചു