കോഴിക്കോട് : നഗരത്തിലെ സംഗീതാസ്വാദകരുടെയും ഗായകരുടെയും കൂട്ടായ്മ സംഗീത സാഗരം ഒരുക്കുന്ന സംഗീത വിരുന്ന് – സംഗീത സാഗര സംഗമം നാളെ (ശനിയാഴ്ച 19-11-2022 ) പുതിയറ എസ് കെ പൊറ്റക്കാട്ട് ഹാളിൽ നടക്കും . വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. മെഹ്റൂഫ് മണലൊടി , കെ വി സക്കീർ ഹുസൈൻ, ജലീൽ എടത്തിൽ, സുലൈമാൻ കാരാടൻ, മുജീബ് ഗസൽ, മുർഷിദ് അഹമ്മദ്, ഹാരിസ് ബക്കർ തുടങ്ങിയവർ പങ്കെടുക്കും.
2014 ൽ യുവ സംരംഭകനും സംഘാടകനുമായ മുർഷിദ് അഹമ്മദിന്റെ നേത്യത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. ഗായകരായ സതീഷ് ബാബു, സിബല്ല സദാനന്ദൻ ,റഹ്മത്ത് , കീർത്തന സുരേഷ്, സൗരവ് കിഷൻ, അഷ് ഖർ തുടങ്ങിയ ഗായകർ കൂട്ടായ്മയുടെ ഭാഗമായി. നൗഷാദ് അരീക്കോട്, ഫാത്തിമ റഹ്ന, കാസിം ബാവ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും . വൈകുന്നേരം 3 മുതൽ രാത്രി 10 മണി വരെ വിവിധ കലാവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഗായകൻ അജിത്ത് കുമാറിന്റെ ഓർക്കസ്ട്ര സംഘത്തിൽ നിരവധി ഗായകർ അണിനിരക്കും.