കോഴിക്കോട് : അധ:സ്ഥിതരുടെ മോചനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച അയ്യങ്കാളിയെ പൊതു പ്രവർത്തകർ മാതൃകയാക്കണമെന്നു കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങൾ നടത്തുന്നവരെ അംഗീകരിക്കാനും ആദരിക്കാനും സമൂഹം തയ്യാറാവണമെന്നും അവർ പറഞ്ഞു. പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്‌കാര ജേതാവ് സുധീഷ് കേശവപുരിക്ക് അളകാപുരിയിൽ നൽകിയ പൗര സ്വീകരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം കെ രാഘവൻ, എം പി മുഖ്യ പ്രഭാഷണം നടത്തുകയും ഉപഹാര സമർപ്പണം നിർവ്വഹിക്കുകയും ചെയ്തു.
സുധീഷ് കേശവപുരിക്ക് ലഭിച്ച പുരസ്‌കാരം അർഹതക്കുള്ള അംഗീകാരമാണ് എന്ന് എം കെ രാഘവൻ എം പി പറഞ്ഞു. മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ പൊന്നാട അണിയിച്ചു. സ്വാഗത സംഘം ചെയർമാൻ ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ എം രാജൻ സ്വാഗതം ആശംസിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ, അഡ്വ ഇ കെ സന്തോഷ് കുമാർ, നിസാർ ഒളവണ്ണ, എം കെ ബീരാൻ, ടി എ അശോകൻ, അജയ് കെ നെല്ലിക്കോട്, എൻ.വി ബാബുരാജ്, ഡോ.കെ.മൊയ്തു,കാരാട്ട് വത്സരാജ്,എ എം ഭക്തവത്സലൻ, ഷിജു പി. നെല്ല്യാടി, കുറ്റിയിൽ ശിവദാസ്, സി പി സുരേഷ് ബാബു, ഷാനേഷ് കൃഷ്ണ, കെ.ബിനുകുമാർ ഹേംലാൽ മൂടാടി എന്നിവർ പ്രസംഗിച്ചു.