Wednesday, December 4, 2024
GeneralLatestLocal News

ട്രെയിൻ തട്ടി കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു, അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.


ഫറോക്ക്: റെയിൽ പാലത്തിനുസമീപം ട്രെയിനിടിച്ച് കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു.
ഒപ്പുണ്ടായിരുന്ന സുഹൃത്ത് മരണപ്പെട്ടിരുന്നു. ചെറുവണ്ണൂർ റഹ്മാൻ ബസാർ അയ്യപ്പങ്കണ്ടി പറമ്പ് പുല്ലാലയിൽ അശോകൻ്റെ മകൻ നിഖിൽ (27) ആണു മരിച്ചത്. കാണാതായ കുണ്ടായിത്തോട് തോണിച്ചിറ സ്വദേശി രസ്‌നിക് (ശ്യാം -27) വേണ്ടി പൊലിസും അഗ്നിശമന സേനയും തീരദേശ പൊലീസും തിരച്ചിൽ തുടരുകയാണ്. രാത്രി 9 നാണ് അപകടം. റെയിൽ പാളത്തിനു സമീപത്തു കൂടി നടന്നു വരികയായിരുന്നവരെ മംഗളൂരുവിൽ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. 2 പേരെ ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് ഫറോക്ക് സ്‌റ്റേഷനിൽ വിവരം നൽകുകയായിരന്നു. സ്റ്റേഷൻ മാസ്റ്റർ അറിയിച്ചതു പ്രകാരം നല്ലളം ഇൻസ്പെക്ടർ കെ.കൃഷ്ണൻ്റെ നേതൃത്വത്തിൽ പൊലീസും ട്രോമ കെയർ വൊളൻ്റിയർമാരും നടത്തിയ തിരച്ചിലിൽ ചാലിയാർ തിരത്തു നിന്നാണ് നിഖിലിൻ്റെ മൃതദേഹം കിട്ടിയത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. രസ്‌നികിനു വേണ്ടി രാത്രി റെയിലോരത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പുഴയിലേക്ക് തെറിച്ചു വീണിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് തീരദേശ പൊലീസും അഗ്നിശമന സേനയും.


Reporter
the authorReporter

Leave a Reply