Friday, May 17, 2024
LatestPolitics

ശക്തി വന്ദൻ അഭിയാന് തുടക്കം; മോദിഭരണത്തിൽ പങ്കാളിത്ത വികസനം ഉറപ്പാക്കി: അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്: സമൂഹത്തിൻ്റെ എല്ലാശ്രേണിയിൽ പെട്ടവരേയും വികസന പ്രക്രിയയിൽ പങ്കാളികളാക്കാൻ സാധിച്ചുവെന്നതാണ് മോദി സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടമെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ.ദേശീയ തലത്തിൽ ഒരു കോടിയിലധികം വരുന്ന സ്വയം സഹായസംഘങ്ങളിലേയും,എൻജിഓകളിലേയും പത്ത് കോടി അംഗങ്ങളെ സമ്പർക്കം ചെയ്യുന്ന ശക്തി വന്ദൻ അഭിയാൻ്റെ ജില്ലാതല ഉദ്ഘാടനപരിപാടി ‘ചായ് പേ ചർച്ച’ ഉദ്ഘാടനം ചെയ്യുകയ്യായിരുന്നു അദ്ദേഹം.

മോദി ഭരണത്തിൽ ആദ്യം ജൻധൻ യോജന പദ്ധതി വഴി ദരിദ്രജനവിഭാഗങ്ങളെ മുഴുവൻ സാമ്പത്തിക ക്രയവിക്രയത്തിൽ പങ്കാളികളാക്കി മാറ്റി.സ്വയം സഹായ സംഘങ്ങൾ,എൻജിഒ കൾ,കുടുംബശ്രീ അയൽക്കൂട്ടങ്ങൾ,ചെറുകിട സംരംഭങ്ങൾ തുടങ്ങിയവയെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച് പങ്കാളിത്ത വികസനം വൻ കുതിപ്പിൽ എത്തിച്ചിരിക്കുന്നുവെന്ന് മാത്രമല്ല ഓരോ മേഖലയിലും സൂക്ഷ്മതയോടെയുളള കരുതലും നൽകുന്നു.സമൂഹത്തിലെ പകുതിയിലധികം വരുന്ന വനിതകൾക്ക് രാഷ്ട്രീയ രംഗത്ത് പ്രാതിനിധ്യം ഉറപ്പിക്കുന്ന വനിത സംവരണ ബില്ലും പാസാക്കിയതോടെ വികസന പ്രക്രിയയിൽ എല്ലാ അർത്ഥത്തിലും ഉളള പങ്കാളിത്തം ഉറപ്പാക്കാൻ മോദി സർക്കാരിന് സാധിച്ചിരിക്കുന്നുവെന്നും സജീവൻ പറഞ്ഞു.

ജില്ലയിലെ മൂന്ന് ലക്ഷത്തോളം വരുന്ന സ്വയം സഹായ സംഘ- എൻജിഒ മെംബർമാരെ വരും ദിവസങ്ങളൽ ശക്തി വന്ദൻ വൊളണ്ടിയർമാർ സന്ദർശിച്ച് മികച്ച പ്രവർത്തനം കാഴ്ച വെച്ചവരെ അനുമോദിക്കും.

ചായ് പേ ചർച്ചയിൽ മഹിളാ മോർച്ച ജില്ലാപ്രസിഡൻ്റും ശക്തി വന്ദൻ ജില്ലാ സംഘാടക സമിതി കൺവീനറുമായ അഡ്വ.രമ്യ മുരളി മോഡറേറ്ററായി.സോഷ്യൽ ഡെവലപ്പ് മെൻ്റ് വിദഗ്ദൻ കെ.ടി.ജെയ്സൻ,സിആർസി ഡയറക്ടർ ഡോ:റോഷൻ ബിജിലി എന്നിവർ ചർച്ചയിൽ പങ്കെടുക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസ് മികച്ച പ്രവർത്തനം നടത്തിയ എൻജിഒ കളെ അനുമോദിച്ചു. അനുരാധാ തായാട്ട്,കെ.പി.വിജയലക്ഷ്മി,സരിത പറയേരി,അഡ്വ.എ.കെ.സുപ്രിയ,പി.രമണിഭായ്,ബിന്ദു ചാലിൽ,രമ്യ സന്തോഷ്,സോമിത ശശിധരൻ,ശോഭാ സുരേന്ദ്രൻ,സി.എസ്.സത്യഭാമ എന്നിവർ സംസാരിച്ചു.വ്യത്യസ്ത മേഖലകളിൽ നിന്ന് പിഡി പ്രസന്ന ,ലീല വിമലേശൻ,ടി.കെ.സുജ,വി.ഷിജി,കെ.ജയശ്രീ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply