General

രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു


ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിലുള്ള ഹാദിപോരയില്‍ രണ്ട് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശ്രീനഗര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ കശ്മീരില്‍ നിരവധി തവണ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ മൂന്നിന് പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് രിയാസി ഭീകരാക്രമണമുണ്ടായത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം കത്വയിലും ദോഡയിലും ഭീകരാക്രമണുണ്ടായി. കശ്മീരില്‍ ഒരിടവേളയ്ക്ക് ശേഷം ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗവും നടന്നിരുന്നു.

*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*


Reporter
the authorReporter

Leave a Reply