പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി.സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എ.കെ ബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു.
സരിന്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
‘പാര്‍ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വഭിവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക. മറ്റ് കാര്യങ്ങള്‍ സരിനുമായി ആലോചിച്ച് പാര്‍ട്ടി തീരുമാനിക്കും’- എം.വി ഗോവിനന്ദന്‍ പറഞ്ഞു.