ആലപ്പുഴ : സമശ്രീ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സമശ്രീ സാഹിത്യ പുരസ്‌കാരം കോഴിക്കോട് ചേവായൂര്‍ സ്വദേശി സുദീപ് തെക്കേപ്പാട്ടിന്. സുദീപ് തെക്കേപ്പാട്ടിന്റെ ബാലസാഹിത്യ കൃതിയായ ഭൂതത്താന്‍കുന്നിലെ ഇത്താപ്പി-ക്കാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 18ന് രാവിലെ 11 മണിക്ക് ആലപ്പുഴ വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് സമ്മാനിക്കും. സര്‍ഗോല്‍സവം 2024 പരിപാടികളുടെ ഭാഗമായാണ് സമശ്രീ മിഷന്‍ സംസ്ഥാനതലത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായ സുദീപ് തെക്കേപ്പാട്ട് സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്ററായും ന്യൂസ് ടാഗ് ലൈവ് സീനിയര്‍ റിപോര്‍ട്ടായും പ്രവര്‍ത്തിച്ചു വരുന്നു.
കോമ്പാച്ചി, ഇരിപ്പിടങ്ങള്‍ നഷ്ടമായവര്‍, രാജമല്ലികയില്‍ നിലാവു പെയ്യുകയാണ് എന്നിവയാണ് സൂദീപ് തെക്കേപ്പാട്ടിന്റെ ചെറുകഥാസമാഹാരങ്ങള്‍. കടിഞ്ഞാണില്ലാത്ത കുതിരകള്‍, ദേവമനോഹരി എന്നിവയാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ നോവലുകള്‍.
നാഷനല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ അക്ഷരശ്രീ കഥാപുരസ്‌കാരം, ജെ.സി. ഡാനിയേല്‍ സാഹിത്യശ്രേഷ്ഠ അവാര്‍ഡ്, ദേവജ അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യ പുരസ്‌കാരം, അക്ഷരം അവാര്‍ഡ് എന്നിവയും സുദീപിനെ തേടി എത്തിയിട്ടുണ്ട്