GeneralPolitics

ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല സജി ചെറിയാന്‍

Nano News

തിരുവനന്തപുരം: സര്‍ക്കാര്‍ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം.

രഞ്ജിത് തന്നെ വിളിച്ച് രാജി സന്നദ്ധത അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന് രാജി ആവശ്യപ്പെടേണ്ടി വന്നില്ല ഇങ്ങോട്ട് വിളിച്ച് രാജി സന്നദ്ധത അറിയിച്ചതായി മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം താന്‍ പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ചു. രഞ്ജിത്തിനെ സാംസ്‌കാരികമന്ത്രി സംരക്ഷിക്കുന്നുവെന്ന വാര്‍ത്ത വേദനിപ്പിച്ചു. താന്‍ സ്ത്രീ വിരുദ്ധനാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മൂന്ന് പെണ്‍മക്കളുടെ പിതാവാണ് താന്‍. തന്റെ വീട്ടില്‍ ഭാര്യയും അമ്മയുമുണ്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുന്ന ആളാണ് താനെന്നും മന്ത്രി വ്യക്തമാക്കി.

ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിന് ആരെയും സംരക്ഷിക്കാനുള്ള ബാധ്യതയില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്. തനിക്ക് ഇപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമാണെന്നും സജി ചെറിയാന്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply