Sunday, December 22, 2024
LatestLocal News

റിസർവ് ബാങ്ക് ഗവർണ്ണർ ഭരണകക്ഷിയുടെ ചട്ടുകം; കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്


കോഴിക്കോട്:  റിസർവ് ബാങ്ക് ഗവർണ്ണർ ഭരണകക്ഷിയുടെ ചട്ടുകമായി മാറുകയാണെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്. മൾട്ടി കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപീകരിക്കുന്നതിലൂടെ കേരളത്തിൻ്റെ സമ്പത്ത് കോർപ്പറേറ്റുകൾകൾക്ക് കൊള്ളയടിക്കാനുള്ള സാഹചര്യമാകുമെന്നും അദ്ധേഹം പറഞ്ഞു.
സഹകണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന റിസർവ് ബാങ്ക് നയങ്ങൾക്കെതിരെ കോഴിക്കോട് സംഘടിപ്പിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെയുള്ള സമരം ശക്തമാക്കും.ഇതിൻ്റെ ഭാഗമായി റിസർവ് ബാങ്കിനു മുന്നിൽ സമരം സംഘടിപ്പിക്കും.തുടർന്ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ തുടർച്ചയായ സമരങ്ങൾ നടത്തുമെന്നും. ഇടപാടുകാരെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കാൻ സഹകാരികളുടെയും, ജീവനക്കാരുടേയും നേതൃത്വത്തിൽ ക്യാമ്പയിൻ ആരംഭിക്കുമെന്നും എം. മെഹബൂബ് പറഞ്ഞു.

സഹകരണ സംരക്ഷണ കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് അഡ്വ ജി പ്രശാന്ത് കുമാർ അധ്യക്ഷം വഹിച്ചു.വിവിധ സഹകരണ പ്രസ്ഥാനങ്ങളുടെ നേതാക്കളായ മനയത്ത് ചന്ദ്രൻ ,അരവിന്ദാക്ഷൻ മാസ്റ്റർ, ടി.പി ശ്രീധരൻ, ഒള്ളൂർ ദാസൻ, അഡ്വ.സുരേഷ് ബാബു അയാടത്തിൽ രവീന്ദ്രൻ, ഐ.മൂസ, വി.പി കുഞ്ഞികൃഷ്ണൻ, ടി.കെ രാജൻ മാസ്റ്റർ, യു.പോക്കർ ,എന്നിവർ സംബന്ധിച്ചു


Reporter
the authorReporter

Leave a Reply