വാഴയൂർ: സാഫി തിസീസ് കോൺഫ്രൻസ് മാധ്യമ ഗവേഷണത്തിന് മികച്ച മാതൃകയാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ. മാധ്യമപഠന വിദ്യാർത്ഥികളിൽ ഗവേഷണതാല്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി നടത്തി വരുന്ന ആനുവൽ തീസിസ് കോൺഫറൻസ് എട്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവചനങ്ങളുടെ കാലത്ത് വിഷയാധിഷ്ട്ടിത ഗവേഷണങ്ങൾക്ക് പ്രസക്തിയേറുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെയും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന്റെയും സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ. പി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഫി മാധ്യമ വിഭാഗം മേധാവി ജംഷീൽ അബൂബക്കർ സ്വാഗത പ്രസംഗം നിർവഹിച്ചു.
മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റർ വി എം ഇബ്രാഹിം മാധ്യമവിദ്യാഭാസത്തക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.സാഫി ജനറൽ സെക്രട്ടറി മെഹബൂബ് എം.എ, സാഫി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കേണൽ നിസാർ അഹമ്മദ് സീതി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മലബാർ ക്രിസ്ത്യൻ കോളേജ് മാധ്യമ വിഭാഗം മേധാവി ഡിൻസി ഡേവിഡ് നന്ദി രേഖപ്പെടുത്തി. സാഫി മാധ്യമ പഠന വിഭാഗത്തിന്റെ മാഗസിൻ പ്രകാശനവും, മാധ്യമം പ്രസിദ്ധീകരണങ്ങളുടെ വിതരണോത്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
