Saturday, January 25, 2025
LatestSabari mala News

ശബരിമല വെടിക്കെട്ട് അപകടം:ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു


ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.

ചെങ്ങന്നൂർ സ്വദേശി രജീഷ് (35) ആണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഇതോടെ ശബരിമല വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി.

ചെറിയനാട് സ്വദേശി ജയകുമാർ നേരത്തെ മരിച്ചിരുന്നു.

ജനുവരി രണ്ടിന് വൈകിട്ട് അഞ്ചിന് മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമാണ് അപകടം ഉണ്ടായത്.

മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.

ജയകുമാർ, രജീഷ് എന്നിവര്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ അമല്‍ (28) ചികിത്സയില്‍ തുടരുകയാണ്.


Reporter
the authorReporter

Leave a Reply