കോഴിക്കോട് :സമൂഹത്തിൽ സേവനം ചെയ്യാൻ ഏറ്റവും നല്ല മാർഗ്ഗം റോട്ടറി ക്ലബുകളെന്ന് ഗോവ ഗവർണ്ണർ അഡ്വ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഒന്നായി കാണുന്ന റോട്ടറി ക്ലബ്ബിന്റെ ആശയം മഹത്തരമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
2022-2023 വർഷത്തെ പ്രസിഡന്റായി എം ശ്രീകുമാർ ,സെക്രട്ടറി – ജി സുന്ദർ രാജ് ലു, ട്രഷറർ – എം രാജഗോപാൽ എന്നിവർ ചുമതലയേറ്റു. പാസ്റ്റ് പ്രസിഡന്റ് ഡോ.സിജു കുമാർ അധ്യക്ഷത വഹിച്ചു. സർവ്വീസ് പ്രൊജക്ട് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ഇലക്ട് – ഡോ സേതു ശിവ ശങ്കർ ഉദ്ഘാടനം ചെയ്തു. പി വി സ്വാമി മെമ്മോറിയൽ ഗോൾഡ് മെഡൽ വിദ്യഭ്യാസ അവാർഡ് ഗവ.മോഡൽ സ്ക്കൂൾ പത്താം ക്ലാസ് എ പ്ലസ് നേടിയ ഷെഫീജയും മാധവി സ്വാമി മെമ്മറിയൽ ഗോൾഡ് മെഡൽ അവാർഡ് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്ക്കൂൾ 10 ആം ക്ലാസ് എ പ്ലസ് നേടിയ എം നിയയും ഏറ്റുവാങ്ങി. വടകരയിൽ പഠിച്ച യു പി സ്വദേശിനി നർഗീസ് ഫാത്തിമയെ പ്രൈസ് മണി നൽകി ആദരിച്ചു.
ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ. രാജേഷ് സുഭാഷ്, മാതൃഭുമി മാനേജിംഗ് ഡയറക്ടർ പി വി ചന്ദ്രൻ , ഡയറക്ടർ – പി വി ഗംഗാധരൻ ,ഡോ.കെ മൊയ്തു, അസി. ഗവർണ്ണർ ഡോ. പി എൻ അജിത, പി സുന്ദർ ദാസ് , പി എസ് ഫ്രാൻസിസ് , പാസ്റ്റ് സെക്രട്ടറി പി പി ബവീഷ് സംസാരിച്ചു.