കോഴിക്കോട്: ഈ വർഷത്തെ രേവതി പട്ടത്താനം പാരമ്പര്യ ചടങ്ങുകളോടെ തളിക്ഷേത്രത്തിൽ നടന്നു.കോവിഡിന്റെ സാഹചര്യത്തിൽ ഈ വർഷവും വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.
പട്ടത്താനത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് വാതിൽ മാടം വാക്യർത്ഥ സദസ്സിന് വേദിയായി.ഡോ.ഇ.എം രാജന്റയും ഡോ.ഇ.ആർ നാരായണന്റെയും നേതൃത്വത്തിലായിരുന്നു വാക്യർത്ഥ സദസ്സ്.
തുടർന്ന് കോഴിക്കോട് സാമൂതിരി രാജ കെ.സി ഉണ്ണിയനുജൻ രാജ കൂടല്ലൂർ മനയിലെ കാരണവർ നിശ്ചയിച്ച പണ്ഡിതനുള്ള പണക്കിഴി സമ്മാനിച്ചു
ക്ഷേത്രം തന്ത്രി വര്യന്മാരുൾപ്പെടെയുള്ള വൈദികർക്ക് ദാനവും വസ്ത്രവും നൽകി.
രേവതി പട്ടത്താനത്തോടനുബന്ധിച്ച് വർഷം തോറും നൽകി വരാറുള്ള കവിത സമാഹാരത്തിനുള്ള കൃഷ്ണ ഗീതി പുരസ്കാരം “ഒറ്റ ചിറകുളള പക്ഷി”യുടെ രചയിതാവ് എം എസ്സ് ബാലകൃഷ്ണന് നൽകി.
രേവതി പട്ടത്താനസഭാദ്ധ്യക്ഷൻ കോഴിക്കോട് സാമൂതിരി രാജ കെ.സി ഉണ്ണിയനുജൻ രാജ 15001/- രൂപയും ബഹുമതി പത്രവും കൃഷ്ണ ശില്പവും അടങ്ങുന്ന പുരസ്കാരം എം.എസ്സ് ബാലകൃഷ്ണന് സമ്മാനിച്ചു.
പി.ബാലകൃഷ്ണൻ, ടി.ബാലകൃഷ്ണൻ, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങുന്ന സമതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.