Sunday, January 19, 2025
Latest

പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു


ഗുരുവായൂര്‍:പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു.

തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ അറുമുഖനെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി.

നടനും ഗായകനുമായിരുന്ന കലാഭവൻ മണി ആലപിച്ചിരുന്ന മിക്ക
നാടൻ പാട്ടുകളുടെയും രചയിതാവാണ്. ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ പാട്ടുകളാണ് കലാഭവൻ മണിയെ, നാടന്‍ പാട്ടില്‍ ജനപ്രിയനാക്കിയത്.

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങിയ പാട്ടുകൾ ഇദ്ദേഹം എഴുതിയതാണ്.

മീശമാധവനിലെ ‘ഈ എലവത്തൂർ കായലിന്റെ’ അടക്കമുള്ള പ്രശസ്തമായ സിനിമാ ഗാനങ്ങളും അറുമുഖൻ വെങ്കിടങ്ങ് എഴുതിയിട്ടുണ്ട്.

ധാരാളം ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചു.

സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ മുല്ലശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.


Reporter
the authorReporter

Leave a Reply