GeneralLatest

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു


മുംബൈ: സുലക്ഷണ നായിക്, ആര്‍പി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത്. ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്ബരയാണ് ദ്രാവിഡിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ ദൗത്യം.

ടി20 ലോകകപ്പിന് ശേഷം കാലാവധി തീരുന്ന രവി ശാസ്ത്രിയുടെ പിന്‍ഗാമിയെ നിയമിക്കുന്നതിനായി ഒക്ടോബര്‍ 26 ന് ബിസിസിഐ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. രവി ശാസ്ത്രി (മുന്‍ ടീം ഡയറക്ടര്‍ & ഹെഡ് കോച്ച്‌), ബി അരുണ്‍ (ബൗളിംഗ് കോച്ച്‌), ആര്‍ ശ്രീധര്‍ (ഫീല്‍ഡിംഗ് കോച്ച്‌), വിക്രം റാത്തൂര്‍ (ബാറ്റിംഗ് കോച്ച്‌) എന്നിവരുടെ സേവനങ്ങള്‍ക്ക് ബോര്‍ഡ് നന്ദിയും അഭിനന്ദനവും അറിയിച്ചു.


Reporter
the authorReporter

Leave a Reply