Tuesday, October 15, 2024
Local News

സ്ക്കൂളുകളിൽ മാസ്ക്ക് വിതരണം


കുറ്റ്യാടി: അലയൻസ് ക്ലബ്‌ കുറ്റ്യാടി യുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ കുട്ടികൾക്കായി മാസ്ക്ക് വിതരണം ചെയ്തു. 5000 കിഡ്സ്‌ മാസ്കുകളുടെ വിതരണോൽഘാടനം കായക്കൊടി എ എം യു പി സ്കൂളിൽ നടന്നു. പ്രോഗ്രാം ഡയറക്ടർ പ്രകാശ് വി പി സ്കൂൾ ഹെഡ് മാസ്റ്റർ കെ കെ സി കുഞ്ഞബ്ദുള്ള മാസ്റ്ററെ മാസ്കുകൾ ഏല്പിച്ചു.

ക്ലബ്‌ പ്രസിഡന്റ്‌ വി.പി ഹാഫിസ് അധ്യക്ഷത വഹിച്ചു. റിയാസ് മാസ്റ്റർ, നവാസ് എൻ സി കെ , റിയാസ് എം കെ , സുജാത ടീച്ചർ, സൈനുദ്ധീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

മരുതോങ്കര GLP സ്കൂളിൽ നടന്ന ചടങ്ങിൽ റിയാസ് MK മാസ്കുകൾ കൈമാറി.


Reporter
the authorReporter

Leave a Reply