Sunday, December 22, 2024
Art & CultureLatest

സംഗീത രാവിൽ റഫി നൈറ്റ് ; മനുഷ്യ മനസിനെ വശീകരിക്കുന്ന അപൂർവതയാണ് റഫി ഗാനങ്ങൾക്കെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ


കോഴിക്കോട് : മനുഷ്യന്റെ മനസിന്റെ വശീകരിക്കുന്ന മാന്ത്രികതതയാണ് റഫി ഗാനങ്ങൾക്കെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ . അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 42 ആം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് റഫി നൈറ്റ് ടാഗോർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫിയുടെ ആരാധകരാൽ നിറഞ്ഞ നഗരം ഇന്ത്യയിൽ മറ്റൊരിടവും ഉണ്ടാകില്ലന്നും എം എൽ എ അഭിപ്രായപ്പെട്ടു. മുഹമ്മദ് റഫിയുടെ സുഹൃത്തും വേൾഡ് ഓഫ് റഫി ഫൗണ്ടേഷൻ ഫൗണ്ടർ ട്രസ്റ്റി വെങ്കിടാചലം , റഫി അനുസ്മരണ പ്രഭാഷണം നടത്തി. .ആയിരത്തിലധികം വേദികളിൽ റഫി സംഗീത പരിപാടി അവതരിപ്പിച്ച പ്രസൻ റാവു (ഭോപ്പാൽ ) മുഖ്യ ആകർഷമായി.. ഇദ്ദേഹത്തിന്റെ സംസ്ഥാനത്തെ ആദ്യ പരിപാടി കൂടിയായിരുന്നു. ഗോപിക മേനോൻ( കോഴിക്കോട്), അൽക അഷ്ക്കർ, ഫാറൂഖ് (തലശ്ശേരി ) ജാഷിം എന്നിവരും റഫി ഗാനങ്ങൾ ആലപിച്ചു. ഫൗണ്ടേഷൻ ചാരിറ്റിയുടെ ഭാഗമായി അവശതയനുഭവിക്കുന്ന കലാകാരന്മാർക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ഫൗണ്ടേഷൻ പ്രസിഡന്റ് മെഹ്റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. പി വി ഗംഗാധരൻ , സക്കീർ ഹുസൈൻ, നൗഷാദ് അരീക്കോട്, ഹാഷിർ അലി, എൻ സി അബ്ദുളള ക്കോയ എന്നിവർ പ്രസംഗിച്ചു.
.ജന.സെക്രട്ടറി – എം വി മുർഷിദ് അഹമ്മദ് സ്വാഗതവും ട്രഷറർ കെ മുരളീധരൻ ലുമിനസ് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply