Monday, November 25, 2024
GeneralLatest

സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്: മിനിമം ചാർജ് 12 രൂപയാക്കണം.


തിരുവനന്തപുരം: സംസ്ഥാനത്ത് നിരക്ക് വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുകൾ പണിമുടക്കിലേക്ക്. അനിശ്ചിത കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ‌ ആവശ്യം.

വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കാനും, നികുതിയിളവ് നൽകാനും തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.

അതേസമയം, നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പല വട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ ആലോചിക്കുന്നത്.


Reporter
the authorReporter

Leave a Reply