കോഴിക്കോട്: ഉള്ളിയേരി എം ഡിറ്റ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റും ബീറ്റ് ഓഫ് ഹാർട്ട് ബ്ലഡ് & ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് പുനർജനി എന്ന പേരിൽ രക്‌തദാന ക്യാമ്പ് നടത്തി. കോളേജ് ക്യാമ്പസ്സിൽ നടന്ന ക്യാമ്പ് പ്രിൻസിപ്പൽ ഡോ.മഹേശൻ ഉൽഘാടനം ചെയ്തു.കോഴിക്കോട് കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ആതിര ,ബീറ്റ് ഓഫ് ഹാർട്ട് ബ്ലഡ് & ചാരിറ്റബിൾ സൊസൈറ്റി ജോ:സെക്രട്ടറി ഡോ: അമൃത എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 45 പേർ രക്തധാനത്തിൽ പങ്കാളികളായി.