GeneralPolitics

Mec-7 അന്വേഷിച്ചാല്‍ പ്രമുഖര്‍ കുടുങ്ങും അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്: Mec-7 അന്വേഷിച്ചാല്‍ പ്രമുഖര്‍ കുടുങ്ങുമെന്നും കുടുതല്‍ കുഴപ്പമാകുമെന്നും കണ്ടുകൊണ്ടാണ് സിപിഎമ്മും,സമസ്തയും ആരോപണങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞതെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവൻ
ബിജെപി – ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസന്‍ അനുസ്മരണ സമ്മേളനം മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. mec7ന് തീവ്രവാദബന്ധമുണ്ടെന്ന വാദം വളരെ ഗൗരവമുളളതാണ്.” ഇത് ഞങ്ങള്‍ അന്വേഷിച്ച്,നിരീക്ഷിച്ച് പഠിച്ചതിന് ശേഷമാണ് പറയുന്നതെന്നാണ് സിപിഎം ജില്ലാസെക്രട്ടറി അവകാശപ്പട്ടിരുന്നത്.

ഒരുവര്‍ഷം മുമ്പും അദ്ദേഹം ഈ വാദം ഉന്നയിച്ചതാണ്.ഒരുവര്‍ഷത്തെ ബോധ്യം പൊടുന്നനെ എങ്ങിനെ മാറിയെന്നതിന് ഭരണകക്ഷി കൂടിയായ സിപിഎം വിശദീകരിക്കാതെ തന്നെ അന്നം തിന്നുന്നവര്‍ക്കറിയാം.പ്രച്ഛന്നവേഷം കെട്ടിവരുന്നവരെ തിരിച്ചറിയാന്‍ സാധിക്കണം.രഞ്ജിത് ശ്രീനിവാസനെ
വധിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അതിഭീകരമായരീതിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും രഞ്ജിത്ത് ശ്രീനിവാസനെ ഇല്ലാതാക്കിയതിലൂടെ സംഘപരിവാർ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യുക എന്നത് മതതീവ്രവാദികളുടെ വ്യാമോഹം മാത്രമായിരുന്നു എന്നും വി.കെ.സജീവൻ പറഞ്ഞു.

2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് മത തീവ്രവാദികൾ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. മതേതര കേരളത്തിനെ അപമാനപ്പെടുത്തിയ കൊലപാതകമായിരുന്നെന്നും വി.കെ.സജീവൻ പറഞ്ഞു.

ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് നാരങ്ങയിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി നേതാക്കളായ ഇ.വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ.സി. രാജൻ, യു. സഞ്ജയൻ,എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply