EducationLatest

പ്രോഗ്രാം ഓഫീസർമാർ സമൂഹത്തിൽ ചാലക ശക്തികളാകണം;മന്ത്രി അഹമ്മദ്‌ ദേവർകോവിൽ


കോഴിക്കോട്: ജില്ലയിലെ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം ജില്ല യിലെ പ്രോഗ്രാം ഓഫീസർമാർക്കായി ഏകദിന സംഗമവും കഴിഞ്ഞ അധ്യയന വർഷം മികവാർന്ന പ്രവർത്തനം നടത്തിയ യൂണിറ്റുകൾക്ക് പുരസ്കാരങ്ങളും വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.പരിപാടിയുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.കോഴിക്കോട് എം എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ ഉത്തര മേഖല കൺവീനർ മനോജ് കുമാർ കണിച്ചു കുളങ്ങര അധ്യക്ഷം വഹിച്ചു. റീജ്യനൽ ഡപ്യുട്ടി ഡയറക്ടർ എം സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വരുന്ന അധ്യയന വർഷം എൻ എസ് എസ് യൂണിറ്റുകൾ ജില്ലയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തു . ജില്ല കോ ഓർഡിനേറ്റർ മാരായ എസ് ശ്രീചിത്ത് , എം കെ ഫൈസൽ , എഞ്ചിനിയർ പി മുഹമ്മദ് കോയ , ക്ലസ്റ്റർ കൺവീനർമാരായ കെ എൻ റഫീക്ക്, സില്ലി ബി കൃഷ്ണൻ, കെ ഷാജി ,, സി കെ ജയരാജൻ, ഗീത നായർ പ്രിൻസിപ്പൽമരായ ആർ ബി കവിത , സജീവൻ, പ്രോഗ്രാം ഓഫീസർമാരായ ഷഹീർ, സലീം എൻ കെ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply