കോഴിക്കോട്: മീഞ്ചന്ത മിനി ബൈപ്പാസിൽ കണ്ണഞ്ചേരിക്ക് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചു യാത്രക്കാർക്ക്പരിക്ക്.
ഇന്ന് രാവിലെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക്
പോവുകയായിരുന്ന മൊയ്തീൻ എന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻഭാഗം തകർന്നു.പരിക്കേറ്റവരെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
 
















